Kerala

നിയമസഭ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാരന് ഉപകരിക്കുന്ന രീതിയില്‍: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: സാധാരണക്കാരന് ഉപകരിക്കുന്ന രീതിയിലാവണം നിയമസഭ പ്രവര്‍ത്തിക്കേണ്ടതെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ്.പി.സദാശിവം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ നിര്‍വ്വഹണത്തില്‍ സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തണം. നിയമസഭയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വേണ്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായ നിയമസഭയെ കലുഷിതമാക്കുന്ന തരത്തിലേക്ക് മാറ്റരുത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയിലാവണം നിയമസഭാംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്താന്‍കോട്ടിലുണ്ടായ തീവ്രവാദി ആക്രമണം ഗൗരവമായി കാണണമെന്നും തീവ്രവാദത്തിനെതിരെ ജാഗരൂകരായിരിക്കണമെന്ന സന്ദേശമാണ് പത്താന്‍കോട്ട് ഭീകരാക്രമണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button