തൃപ്പൂണിത്തുറ: അന്തരിച്ച സിനിമാതാരം കല്‍പ്പനയ്ക്ക് തൃപ്പൂണിത്തുറയില്‍ അന്ത്യവിശ്രമം. ഉച്ചയ്ക്ക് 12 മണിയോടെ വിമാനമാര്‍ഗം കല്‍പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിക്കും. വിമാത്താവളത്തില്‍ ചലചിത്ര പ്രവര്‍ത്തകരെത്തി മൃതദേഹം ഏറ്റുവാങ്ങും. കല്‍പ്പനയുടെ തൃപ്പൂണിത്തുറയിലെ ഫഌറ്റിലെത്തിക്കുന്ന മൃതദേഹം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് പുതിയ കാവ് ശ്മശാനത്തില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. മാര്‍ക്കറ്റ് റോഡില്‍ ഗവ.കോളജിന് സമീപം അബാദ് ഗ്രൂപ്പിന്റെ ഡാഫോഡില്‍ പാര്‍ക്കിലെ 8ഡി ഫഌറ്റില്‍ അമ്മ വിജയകുമാരിക്കും മകള്‍ ശ്രീമയിക്കും ഒപ്പമായിരുന്നു കല്‍പ്പനയുടെ താമസം. മകള്‍ ശ്രീമയി തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
Post Your Comments