കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കല്പനയുടെ ഭൗതികശരീരം തൃപ്പൂണിത്തറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം എത്തിച്ചത്.
വിമാനത്താവളത്തില്‍ സിനിമാലോകത്തു നിന്നുള്ള സഹപ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തറ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും.
Post Your Comments