India

രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി

ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ അക്രമികള്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി. ചായമൊഴിച്ച് പ്രതിമ വികൃതമാക്കിയിട്ടുമുണ്ട്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി.

ജനുവരി 26-ന് എല്ലാം തകര്‍ത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയും എഴുതിയിട്ടുണ്ട്. പ്രതിമയുടെ മറുവശത്ത് ഐ.എസ്.ഐയുടെ പേരും എഴുതി ചേര്‍ത്തിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കാന്‍ ആരോ മനഃപൂര്‍വ്വം ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Post Your Comments


Back to top button