ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനമായ ഇന്ന് ഭാരതവും ഫ്രാൻസും 16 പ്രധാനപ്പെട്ട കരാറുകളിൽ ഒപ്പിട്ടു. 36 റാഫേൽ ജറ്റ് യുദ്ധവിമാനങ്ങൾ 800 ട്രെയിൻ എന്നിവ വാങ്ങുക, ആണവോര്‍ജ്ജക്കാര്യത്തി ൽ സഹകരണം മെച്ചപ്പെടുത്തുക, ആറ് ആണവ നിലയങ്ങള്‍ പണിയാന്‍ സഹായിക്കുക, ഭക്ഷ്യ സുരക്ഷ, സൗരോര്‍ജ്ജം തുടങ്ങിയ വിഷയങ്ങളിലുള്ള സഹകരണം. എന്നിവയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഉണ്ടാക്കിയത്.
ഫ്രാൻസിന്റെ സഹായത്തോടെ മേയ്ക്ക് ഇന്ത്യ പദ്ധതി പ്രമാരം ഇന്ത്യയിൽ തന്നെയാണ് മിക്ക പദ്ധതികളും നിർമ്മിച്ചെടുക്കുക. യുദ്ധവിമാനത്തിന്റെവിലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു. . മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം എയര്‍ബസ് കമ്പനിയും മഹീന്ദ്രയും ചേര്‍ന്ന് ഭാരതത്തില്‍ ഹെലിക്കോപ്ടറുകള്‍ നിര്‍മ്മിക്കും. മൂന്നു നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കുമെന്നും പ്രഖ്യാപനം ആയിട്ടുണ്ട്.
പാക്ക് ഭീകരതയ്ക്ക് നേരെയും ഇരു രാജ്യങ്ങളും തുറന്നടിച്ചു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യയും ഫ്രാൻസും ആവശ്യപ്പെട്ടു. ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹഖാനി ശൃംഖല, അല്‍ഖ്വയ്ദ, ഐഎസ് എന്നീ സംഘനകൾ ലോക രാജ്യങ്ങൾക്ക് ഒന്നാകെ ഭീഷണിയാണ്. ഇവയുടെ വേരുകൾ പാക്കിസ്ഥാനിലുണ്ട് , അത് നശിപ്പിക്കാൻ രാജ്യം തയ്യാറാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. മാത്രമല്ല ഇത്തരം ഭീകര സംഘടനയ്ക്ക് എതിരെയുള്ള യുദ്ധം ശക്തിപ്പെടുത്തുമെന്ന് ഇരു രാജ്യങ്ങളും പറഞ്ഞു.
Post Your Comments