ന്യൂഡല്‍ഹി: രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൈന്യം. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ ഒരു വിദേശരാജ്യത്തിന്റെ സൈന്യം പങ്കെടുത്തത് ഈ വര്‍ഷത്തെ ആഘോഷത്തെ വ്യത്യസ്തമാക്കി.
മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സല്യൂട്ട് നല്‍കി ഫ്രഞ്ച് സൈന്യത്തിലെ 76 അംഗങ്ങളാണ് മാര്‍ച്ച് നടത്തിയത്. ലഫ്.കേണല്‍ പോള്‍ ബ്യൂറിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഫ്രാന്‍സില്‍ നിന്നെത്തിയ 48 വാദ്യമേളക്കാരടങ്ങുന്ന സംഘവും മാര്‍ച്ചില്‍ പങ്കെടുത്തു.
Post Your Comments