തിരുവനന്തപുരം: കേരളത്തിലെ പെണ്‍കുട്ടികളുടെ ഇന്നത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായതായാണ് സെന്‍സസ് വിവരങ്ങള്‍ കാണിക്കുന്നത്. കേരളത്തിലെ ആറുവയസില്‍ താഴെയുള്ള പെണ്‍കുട്ടിളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുള്ളതായി 2011 ലെ സെന്‍സസ് രേഖകള്‍ പറയുന്നു. 1000 പുരുഷന്മാര്‍ക്ക് 1084 സ്‌ത്രികളാണു നിലവില്‍ കേരളത്തില്‍ ഉള്ളത്. എന്നാല്‍ ആറുവയസില്‍ താഴെയുള്ള 1000 ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികള്‍ മാത്രമാണുള്ളതെന്ന് പുതിയ കണക്കുകള്‍ പറയുന്നു. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം ഇതിലും കുറവാണ്. പെണ്‍കുട്ടികളുടെ എണ്ണം ക്രമാതിതമായി കാരണം കണ്ടെത്താന്‍ സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ ഇതുവരെയും കഴിഞ്ഞിട്ടില്ല.
Post Your Comments