International

ബുദ്ധിമാന്ദ്യമുള്ള കുട്ടിയുമായി ക്ലാസ് മുറിയില്‍ സെക്സില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍

ലാസ് വേഗാസ് : ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ഥിയുമായി ക്ലാസ് മുറിയ്ക്കുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്റ്റിലായി. ലാസ് വേഗാസ് വാലിയിലെ ഒരു ഹൈസ്കൂളിലെ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ അധ്യാപികയും വിവാഹിതയുമായ 25 കാരിയാണ് അറസ്റ്റിലായത്.

16 കാരനുമായി സ്കൂള്‍ സമയത്ത് അധ്യാപികയായ ജില്ലിയന്‍ ലഫാവേ ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക വേഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപിക കുടുങ്ങിയത്. ഇരയായ വിദ്യാര്‍ഥി തെറ്റോ ശരിയോ തിരിച്ചറിയാന്‍ കഴിയാത്തവിധം ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണെന്ന് സ്കൂള്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഒരാഴ്ച മുന്‍പാണ്‌ സംഭവമെന്ന് ക്ലാര്‍ക്ക് കൌണ്ടി സ്കൂള്‍ ജില്ല ഭരണാധികാരികള്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ രക്ഷിതാക്കളും ക്ഷുഭിതരാണ്. തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണെന്ന് വിശ്വസിച്ചാണ് സ്കൂളിലേക്ക് അയക്കുന്നത്. ഇതുപോലെയുള്ള സംഭവങ്ങള്‍ തങ്ങള്‍ക്ക് ആധിയുണ്ടാക്കുന്നുവെന്നും ഒരു രക്ഷിതാവ് പറഞ്ഞു.

shortlink

Post Your Comments


Back to top button