ചെന്നൈ: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ചെന്നൈയില്‍ ആത്മഹത്യ ചെയ്തു. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ റൂമില്‍ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കോളേജിന് സമീപമുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ് പോലീസ് സ്ഥിരീകരണം. പഠനത്തില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.
Post Your Comments