India

വീട്ടില്‍ ശൗചാലയം ഇല്ല: 17കാരി ജീവനൊടുക്കി

ഹൈദരാബാദ്: വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ 17കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗുണ്ടല ഗ്രാമത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ ജോലിക്കായി പുറത്ത് പോയപ്പോഴായിരുന്നു ആത്മഹത്യ.

 നിര്‍ധനരായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ശൗചാലയപണിയാനുള്ള സാമ്പത്തിക ശേഷിയില്ല. ഇവര്‍ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണ് പതിവ്. ശൗചാലയം നിര്‍മ്മിക്കാന്‍ പെണ്‍കുട്ടി നേരത്തെ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു എന്നാല്‍ അടുത്ത വേനല്‍ക്കാലത്തേ പണിയാനെ കഴിയു എന്നു മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button