Kerala

ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ഇന്‍ഡക്ഷന്‍ കൂക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. പൊന്നൂക്കര കോഴിപ്പറമ്പില്‍ പരേതനായ സുബ്രഹ്‌മണ്യന്റെ ഭാര്യ യശോദ (74) ആണ്‌ മരിച്ചത്‌. ഇന്ന് രാവിലെ വീട്ടില്‍ ആഹാരം പാകം ചെയ്യുന്നതിനിടെയാണ് അപകടം. പൊട്ടിത്തെറിയില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പൂര്‍ണമായും കത്തി നശിച്ചു. അടുക്കളയിലും തീപ്പിടുത്തമുണ്ടായി. വയറിംഗും കത്തി നശിച്ചു. ശരീരത്തില്‍ 80ശതമാനത്തോളം പൊള്ളലേറ്റ യശോധര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. വൈദ്യുതി ഷോട്ടാണ് കുക്കര്‍ പൊട്ടിത്തെറിക്കുന്നതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഒല്ലൂര്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button