KeralaNews

സോളാര്‍ കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കും. തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാവും തെളിവെടുപ്പ്.

തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിലാണ് മുഖ്യമന്ത്രിയില്‍ നിന്നും മൊഴിയെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുംമാനിച്ചത്. ബിജു രാധാകൃഷ്ണനടക്കമുള്ള ചിലര്‍ മുഖ്യമന്ത്രിക്കെതിരെ കമ്മീഷന് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ ആരോപണ വിധേയര്‍ക്ക് നല്‍കുന്ന 8ബി നോട്ടീസും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് സിറ്റിംഗ് തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിം രാജ്, ജിക്കുമോന്‍, എ.ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരില്‍ നിന്നും സോളാര്‍ കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി.എ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button