ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. അമ്പെയ്ത് താരം ദീപിക കുമാരി പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹയായി. സൂപ്പര്‍താരം രജനീകാന്തും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷണ്‍ അര്‍ഹരായി. അനുപം ഖേര്‍, ഉദിത് നാരായണന്‍ ഝാ, റാം വി. സുതര്‍, ഹെയ്‌സ്‌നാം കന്‍ഹൈലാല്‍, മുന്‍ സിഎജി വിനോദ് റായ്, യാര്‍ലഗദ്ധ ലക്ഷ്മി പ്രസാദ്, രാമാനുജ താത്തചാര്യ, ഡോ.ബര്‍ജിന്ദര്‍ സിങ് ഹാംദാര്‍ദ്, പ്രഫ.ഡോ.നാഗേശ്വര്‍ റെഡ്ഢി, സ്വാമി തേജോമയാനന്ദ എന്നിവര്‍ക്കാണ് പത്മഭൂഷന്‍ പുരസ്‌കാരം.
അമ്പെയ്ത്തുതാരം ദീപിക കുമാരി, സിനിമ താരങ്ങളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര എന്നിവരാണ് പത്മശ്രി ലഭിച്ചവരില്‍ പ്രമുഖര്‍ .
Post Your Comments