Kerala

റൊണാള്‍ഡീഞ്ഞോ കോഴിക്കോട് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ താരത്തിന്റെ വാഹനത്തിന് മുന്നിലേക്ക് സിഗ്നല്‍ പതിക്കുകയായിരുന്നു.

റോഡിന് ഒരു വശത്ത് സ്ഥാപിച്ചിരുന്ന പ്രവര്‍ത്തന രഹിതമായ സിഗ്നല്‍ ലൈറ്റാണ് സെക്കന്‍ുകളുടെ വ്യത്യാസത്തില്‍ കാറിന് മുന്നില്‍ പതിച്ചത്. കാറിലേക്ക് ലൈറ്റ് വീഴാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സംഭവം സുരക്ഷാ വീഴ്ചയല്ലെന്നും ആരാധകരുടെ തിരക്ക് മൂലമാണ് ലൈറ്റ് വീണതെന്നും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button