India

രാഹുല്‍ ഗാന്ധിക്ക് മിഠായിയും തിന്ന് നടക്കേണ്ട പ്രായം: അസംഖാന്‍

രാംപൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. രാഹുല്‍ ഇപ്പോഴും കുട്ടിയാണെന്നും ആരും രാഹുലിനെ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുന്ദേല്‍ഖണ്ഡിലേക്കുള്ള രാഹുലിന്റെ യാത്രയേക്കുറിച്ചും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. പോകുന്ന സ്ഥലങ്ങളിലെല്ലാം മിഠായിയുമായി പോകുകയും അവിടെയുള്ള കുട്ടികള്‍ക്ക് കൂടി അവ വിതരണം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ബുന്ദേല്‍ഖണ്ഡിലേക്ക് രാഹുല്‍ ഗാന്ധി പദയാത്ര നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button