തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം. സോളാര്‍ കമ്മീഷന് മുമ്പാകെ സാക്ഷിവിസ്താരത്തിന് മുന്നോടിയായാണ് അദ്ദേഹം തെളിവ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നിയമസഭയില്‍ പറഞ്ഞ തീയതി തെറ്റിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ദേശീയവികസനയോഗത്തിന് 2012 ഡിസംബര്‍ 29-ന് ഡല്‍ഹിയില്‍ ചെന്നു എന്നാണ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ വിജ്ഞാന്‍ ഭവനില്‍ വെച്ചുള്ള ഈ യോഗം നടന്നത് 27-നാണ്. സരിതയും ശ്രീധരന്‍ നായരും ഒന്നിച്ച് തന്നെ കണ്ടിട്ടില്ല. ക്വാറിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ശ്രീധരന്‍ നായര്‍ വന്നത്.
ബിജു രാധാകൃഷ്ണന്‍ തന്നോട് പറഞ്ഞത് സോളാറുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല, മറിച്ച് വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
Post Your Comments