കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് ഇന്ന് ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഒരു പാർട്ടിയിൽ ചേരുന്നത് തങ്ങളുടെ സ്വകാര്യ ഇഷ്ടങ്ങളാണ് പക്ഷെ ഞാൻ ബി.ജെ.പി യിൽ ചേരുന്നത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആദർശങ്ങളോട് ബി.ജെ.പി കാണിക്കുന്ന ആദരവു കൊണ്ടാണ് എന്നാണ് അംഗത്വം എടുത്തതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജ്യം കാത്തിരിക്കുന്നു 1945 ഓഗസ്റ്റ് 18 നു ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്നതിൽ. അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments