ലണ്ടന്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തെളിവുകള്‍ പരിശോധിച്ച് നീതി നടപ്പാക്കുമെന്നും അദ്ദേഹം ലണ്ടനില്‍ പറഞ്ഞു.
തങ്ങള്‍ ഒന്നും മറയ്ക്കുകയോ മറന്നുപോയിട്ടോ ഇല്ല. കേസ് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവര്‍ ഇന്ത്യയില്‍ പോയി തെളിവുകള്‍ ശേഖരിക്കും. താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊരു വാക്കു കൊടുത്തിട്ടുണ്ട്. കൂടാതെ കുറ്റക്കാരെ നീതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാ സഹായവും അദ്ദേഹവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തങ്ങള്‍ ഇപ്പോള്‍ ശരിയായ ദിശയിലാണെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ് എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഷെരീഫിന്റെ പ്രസ്താവന വന്നത്.
Post Your Comments