ലക്‌നൗ: 1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ ബാബ്‌റി മസ്ജിദ് സംരക്ഷിക്കാനായി കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉത്തരവിടേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. മസ്ജിദ് സംരക്ഷിക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് അടല്‍ ബിഹാരി വാജ്‌പേയി അയോധ്യ വിഷയം പിന്നീട് പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും വെടിവെയ്പ് അനിവാര്യമാകുകയായിരുന്നുവെന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും മുലായം കൂട്ടിച്ചേര്‍ത്തു. മുലായം യു.പി മുഖ്യമന്ത്രിയായിരിക്കെയാണ് 1990 ല്‍ അയോധ്യയില്‍ പോലീസ് വെടിവെയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന കര്‍പ്പൂരി താക്കൂറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്.
Post Your Comments