പാട്‌ന: ട്രെയിനില്‍ ദമ്പതികളെ കയ്യേറ്റം ചെയ്ത കേസില്‍ ജനതാദള്‍(യു) സസ്‌പെന്‍ഡ് ചെയ്ത എം.എല്‍.എ സര്‍ഫറാസ് അലമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17-ന് രാജധാനി എക്‌സ്പ്രസില്‍ ദമ്പതികളോട് മോശമായി പെരുമാറിയെന്നും കയ്യേറ്റം ചെയ്‌തെന്നുമായിരുന്നു പരാതി.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന എം.എല്‍.എ മദ്യലഹരിയിലുമായിരുന്നു. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം എം.എല്‍.എയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എം.എല്‍.എയെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍ഫറാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആര്‍.ജെ.ഡി എം.പി മുഹമ്മദ് തസ്‌ലിമുദ്ദീന്റെ മകനാണ് സര്‍ഫറാസ് അലം.
Post Your Comments