Kerala

എല്‍ഡിഎഫിന്റെ നയം മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിലവിലുളള മദ്യനയം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി. എല്‍ഡിഎഫ് രൂപികരിക്കുന്നത് നല്ല രീതിയിലുളള സാമൂഹ്യ നിരീക്ഷണം നടത്തിയതിനുശേഷമുളള അബ്കാരി നയമായിരിക്കും. എല്‍ഡിഎഫിന്റെയും, സിപിഐയുടെയും നയം മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ്.

സുധീരനും, ബാബുവും തുടരുന്ന മദ്യനയത്തില്‍ മദ്യത്തിന്റെ വില്‍പ്പന കൂടുതലാണ്. എല്‍ഡിഎഫിന്റെ ലക്ഷ്യം മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്നതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button