KeralaNews

കല്‍പ്പന അന്തരിച്ചു

പ്രശസ്ത  സിനിമാതാരം കല്‍പ്പന  (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കല്‍പ്പന അന്തരിച്ചത്. ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  അടുത്തിടെ പുറത്തിറങ്ങിയ ചാര്‍ലിയാണ് കല്‍പ്പന അഭിനയിച്ച അവസാന സിനിമ. ശ്രീമയി ഏക മകളാണ്.

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഇന്നു വൈകീട്ടോടെ കേരളത്തില്‍ എത്തിക്കും. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് കല്‍പന ഹൈദരാബാദില്‍ എത്തിയത്. രാവിലെ റൂം ബോയ് വിളിക്കുമ്പോള്‍ കല്‍പനയ്ക്ക് ബോധമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. നാടകപ്രവര്‍ത്തകരായ വി.പി.നായരുടെയും വിജയലക്ഷ്മിയുടേയും മകളായ  കല്‍പ്പന ബാലതാരമായാണ് സിനിമയില്‍ എത്തിയത്.  2012ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെ 1983 ല്‍ ആണ് കല്‍പന സിനിമ രംഗത്തെത്തുന്നത്. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. …

shortlink

Post Your Comments


Back to top button