Kerala

കോടതി പരിഗണനയിലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രിക്കണം: ജസ്റ്റിസ്. കെ.ടി. തോമസ്

കൊച്ചി: കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രണ വിധേയം ആക്കണമെന്ന് ജസ്റ്റിസ് കെ ടി തോമസ് . ക്രിമിനല്‍ കേസുകളില്‍ നടക്കുന്ന മാധ്യമവിചാരണ കോടതിവിധികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ജസ്റ്റിസ് കെ ടി തോമസിന്റെ അഭിപ്രായപ്രകടനം.

വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് കെ.ടി തോമസ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുന്‍പ് പത്രങ്ങള്‍ മാത്രമാണ് ഇത്തരം വിചാരണകള്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ ദൃശ്യ മാധ്യമങ്ങളും ഇതിന്റെ ചുവടുപിടിക്കുകയാണ്. ഇക്കാര്യത്തില്‍ ന്യായാധിപന്മാര്‍ ഗൗരവമായ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൊച്ചിയില്‍ നടന്ന ക്രിമിനല്‍ ലോ നോളജ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

അഡ്വക്കേറ്റ് ജനറല്‍ ആസിഫ് അലി , രാജ്യ സഭാംഗം കെ.ടി.എസ് തുളസി എന്നിവര്‍ പങ്കെടുത്ത ക്രിമിനല്‍ ലോ നോളജ് മീറ്റ് 2016 സുപ്രീം കോടതി ജസ്റ്റിസ് യു യു ലളിത് ആണ് ഉദ്ഘാടനംചെയ്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button