Kerala

ഉപവാസ സമരം: ജോസ് കെ. മാണിയ്ക്ക് ഭാര്യവീട്ടില്‍ ചികിത്സ

കോട്ടയം: റബര്‍ ഇറക്കുമതി നയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് കോട്ടയത്ത് നടത്തിവന്ന നിരാഹാര സമരത്തിന് ശേഷം ജോസ് കെ. മാണി സുഖ ചികിത്സയ്ക്കായി ഭാര്യവീട്ടിലേക്ക്. ഭാര്യവീട്ടിലേക്ക് വിശ്രമത്തിനായി പോകുന്നത് ഉപവാസ സമരത്തിന്റെ ഫലമായി ഉണ്ടായ ശാരീരിക അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണെന്ന് ജോസ്.കെ മാണി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഉപവാസ സമരത്തിന്റെ ഫലമായി ഉണ്ടായ ശാരീരിക അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് ഒരാഴ്ചത്തെ പരിപൂര്‍ണ്ണ വിശ്രമമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഭാര്യ നിഷാജോസിന്റെ ആലപ്പുഴയിലുള്ള വസതിയിലാണ് ഞാനിപ്പോള്‍. സാധാരണ നിലയിലേയ്ക്ക് മടങ്ങിവരാന്‍ എനിക്ക് ചുരുങ്ങിയത് നാലുദിവസത്തെയെങ്കിലും വിശ്രമം ആവശ്യമുണ്ട്. അതുകൊണ്ട് ഔദ്യോഗിക പരിപാടികളില്‍ നിന്ന് മൂന്ന് ദിവസത്തേക്ക് വിട്ടുനില്ക്കുകയാണ്. എല്ലാവരുടെയും സ്‌നേഹം നിറഞ്ഞ സഹകരണവും പ്രാര്‍ത്ഥനയും ഞാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.’

 

shortlink

Post Your Comments


Back to top button