പൂനെ : 94ഓളം ഐസിസ് ആശയപ്രചാരണ വെബ്‌സൈറ്റുകള്‍ നിരോധിച്ചതായ് മുംബൈ തീവ്രവാദ വിരുദ്ധ സംഘം ( എ.ടി.എസ് ) അറിയിച്ചു. ആളുകളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ എല്ലാ തരം വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ സൈറ്റുകളും നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട് . ഐസിസിന്റെ ആശയ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നു എന്ന് തെളിഞ്ഞാല്‍ ഏത് വെബ്‌സൈറ്റും നിരോധിക്കും. ആളുകളുമായ് നേരില്‍ സമ്പര്‍ക്കം നടത്താനും വെബ്‌സൈറ്റ് ആരംഭിക്കാന്‍ എടിഎസ് തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര എടിഎസ് തലവന്‍ വിവേക് ഫന്‍സാല്‍ക്കര്‍ അറിയിച്ചു .
തീവ്രവാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ എടിഎസ് സര്‍വ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മൗലികവാദത്തിനെതിരെയുള്ള പ്രതിരോധത്തിലൂന്നി ചെറുപ്പക്കാരെ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. സംസ്ഥാന പോലീസുമായ് ആവശ്യത്തിനനുസരിച്ച് സഹകരിക്കാനും തയ്യാറാണെന്ന് എടിഎസ് അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ഏര്‍പ്പെടുന്നതായ് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന് ലക്ഷ്യമിട്ട പതിനാല് ഐസിസ് അനുഭാവികളെ പിടികൂടിയ ശേഷവും സുരക്ഷാ സേനകള്‍ അന്വേഷണം തുടരുകയാണ്. ആറു സംസ്ഥാനങ്ങളില്‍ ഒന്നിച്ച വെള്ളിയാഴ്ച ആരംഭിച്ച തിരച്ചില്‍ ഔറാംഗബാദില്‍ നിന്ന് ഇമ്രാന്‍ മോസം ഖാന്‍ പത്താന്‍ എന്നയാള്‍ അറസ്റ്റില്‍ ആയതോട്കൂടി അവസാനിക്കുകയായിരുന്നു .
Post Your Comments