ന്യൂഡല്‍ഹി: ഇന്ത്യ വിയറ്റ്‌നാമില്‍ സാറ്റലൈറ്റ് സ്‌റ്റേഷനും ഇമേജിംഗ് സെന്ററും സ്ഥാപിക്കാനൊരുങ്ങുന്നു. ചൈന, സൗത്ത് ചൈനാക്കടല്‍ എന്നിവയെ ബഹിരാകാശത്ത് നിന്നും നിരീക്ഷിക്കുന്നതിനായാണിത് നിര്‍മ്മിക്കുന്നത്.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും കൂടിയാണീ നീക്കം. സൈനികാവശ്യങ്ങള്‍ക്കും ഇമേജിംഗ് സംവിധാനം ഉപയോഗിക്കാമെന്ന് സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തി. തികച്ചും പ്രബലമായൊരു നീക്കമാണിതെന്നാണ് സിംഗപ്പൂരിലെ രാജരത്‌നം സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സുരക്ഷാ വിദഗ്ധനായ കോളിന്‍ കോഹ് അഭിപ്രായപ്പെട്ടു.
ഐഎസ്ആര്‍ഓ ആണ് ഹോ ചി മിന്‍ സിറ്റിയില്‍ സാറ്റലൈറ്റ് ട്രാക്കിംഗ് ആന്‍ഡ് ഡാറ്റാ റിസീവിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളെടുക്കുന്നത്. 23 മില്ല്യണ്‍ ഡോളറാണ് പദ്ധതിക്ക് ചെലവു വരിക എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments