International

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച അടുത്തമാസം നടന്നേക്കും

ഇസ്ലാമാബാദ്: മാറ്റിവെച്ച ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഫെബ്രുവരിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ തിയ്യതി സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നടത്തുകയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇരുരാജ്യങ്ങളും വിഷയം ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്. പരസ്പര ധാരണയോടെ പുതിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 15-ന് ഇസ്ലാമാബാദിലായിരുന്നു സെക്രട്ടറിതല ചര്‍ച്ച നടക്കേണ്ടിയിരുന്നത്. എന്നാല്‍ ജനുവരി രണ്ടിനുണ്ടായ പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ മാറ്റിവെയ്ക്കുകയായിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യ വാദിക്കുന്നത്.

സംഘടനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

shortlink

Post Your Comments


Back to top button