India

റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും-ഫ്രാന്‍സും ഒപ്പുവച്ചു

ന്യൂഡല്‍ഹി: 36 ഫ്രഞ്ച് നിര്‍മിത റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. തുകയെ സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും 60,000 കോടി രൂപയുടെ (900 കോടി ഡോളര്‍) കരാറാണ് ഒപ്പിടുന്നതെന്നാണു സൂചന. കരാര്‍ ഒപ്പിട്ടെങ്കിലും കരാര്‍ തുക സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചു.

ഔദ്യോഗികമായി കരാറുകള്‍ ഒപ്പിട്ടുകഴിഞ്ഞു. ഇനി സാമ്പത്തികകാര്യങ്ങള്‍ മാത്രമാണ് റാഫേല്‍ കരാറില്‍ അവശേഷിക്കുന്നത്. ഇതും ഉടന്‍തന്നെ പൂര്‍ത്തീകരിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കഴിഞ്ഞവര്‍ഷം മോദിയുടെ പാരീസ് സന്ദര്‍ശന സമയത്താണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമായത്. ഇന്ത്യ-ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുത്താനുതകുന്ന 14 കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

shortlink

Post Your Comments


Back to top button