രാജസ്ഥാന്‍: ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി 2016 ലെ ട്രിപ്പ് അഡ്വൈസര്‍ പീപ്പിള്‍ ചോയിസ് അവാര്‍ഡ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള ഉമൈദ് ഭവാന്‍ ഹോട്ടലാണ്.
രാജസ്ഥാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണ് 347 മുറികളുള്ള ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുന്ന കൊട്ടാരം. 1928 ല്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയായത് 1943 ലാണ്. കൊട്ടാരത്തിന്റെ നിര്‍മാണം ലണ്ടനിലെ ബക്കിങ്ഹാം പാലസിന്റെ മാതൃകയിലാണ്. ഇത് പാശ്ചാത്യപൗരസ്ത്യ നിര്‍മാണ ശൈലികളുടെ സങ്കലനമാണ്. കൊട്ടാരം സ്ഥിതി ചെയ്യുന്നത് പൂന്തോട്ടങ്ങളും മരങ്ങളും തണല്‍ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ്.
പ്രധാന നിര്‍മാണ വസ്തു മഞ്ഞ മണല്‍ക്കല്ലാണ്. ഇത് വിലയേറിയ മാര്‍ബിള്‍ ഭിത്തിയിലും തറയിലും പാകിയിരിക്കുന്നു. നവോത്ഥാനകാല നിര്‍മാണശൈലിയില്‍ പണിത 105 അടി ഉയരമുള്ള കപ്പേളയാണ് ഹോട്ടലിന്റെ ഹൈലൈറ്റുകളിലൊന്ന്. ഇവിടെയുള്ളത് ആഡംബരം വരിയുന്ന മുറികള്‍, ബില്യാര്‍ഡ്‌സ് മുറി, ഭൂഗര്‍ഭ പൂള്‍, മാര്‍ബിള്‍ പാകിയ സ്‌ക്വാഷ് കോര്‍ട്ടുകള്‍, ഗാലറി, ഒരു സ്വകാര്യ മ്യൂസിയം തുടങ്ങിയവയാണ്. ഒരു ദിവസത്തെ കുറഞ്ഞ വാടക 500 ഡോളറാണ്. ഇവിടം നിരവധി താര വിവാഹങ്ങള്‍ക്കും വേദിയായിട്ടുണ്ട്. അങ്ങനെ ഉമൈദ്ഭവാന്‍ പാലസിന് ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ ജീവിതം ആസ്വദിക്കാവുന്ന ഹോട്ടല്‍ എന്ന ബഹുമതിയും ലഭിച്ചിരിയ്ക്കുന്നു.
Post Your Comments