India

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി: രാജ്യം നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹിയില്‍ കനത്ത ജാഗ്രത. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദ് മുഖ്യാതിഥിയാവുന്നതിനാലും ഐഎസ് ഭീകരരുടെ ഭീഷണിയുള്ളതിനാലും അതീവ സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാല്‍ ലക്ഷം പോലീസുകാരെയാണ് സുരക്ഷയ്ക്ക് സജ്ജരാക്കിയതില്‍ പ്രധാനം. 2000 ട്രാഫിക് പോലീസും ഇതിനൊപ്പമുണ്ടാവും. 1430 സിസിടിവി ക്യാമറകള്‍ ഇതിനോടകം തന്നെ സജ്ജമായിക്കഴിഞ്ഞിരിക്കുന്നു. ഏത് സാഹചര്യങ്ങളേയും നേരിടാനായി 200 ദ്രുത കര്‍മ്മ സംഘങ്ങള്‍ കര്‍മ്മനിരതരായിട്ടുണ്ട്. 850 പി.സി.ആര്‍ വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മെട്രോ പാര്‍ക്കിംഗ് ഏരിയകള്‍ ഇന്ന് മുതല്‍ നാളെ വൈകിട്ട് വരെ അടച്ചിടും. മധ്യഡല്‍ഹിയിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ നാളെ 12 മണി വരെ സര്‍വ്വീസുകളൊന്നും തന്നെ ഉണ്ടായിരിക്കില്ല. കൂടാതെ 13 മെട്രോ സ്‌റ്റേഷനുകളിലും 31 മാര്‍ക്കറ്റുകളിലും ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button