കരിപ്പൂര്‍ : ഭാര്യയോടൊപ്പം കുവൈത്തിലേക്ക് പോകാനെത്തിയ കുവൈത്ത് പൗരനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് 25 കിലോയോളം പടക്കങ്ങള്‍ പിടികൂടി . വിനോദയാത്രക്കായ് കേരളത്തിലെത്തി മടങ്ങുമ്പോള്‍ നാട്ടില്‍ കൊണ്ടുപോയ് പൊട്ടിക്കുന്നതിനു വാങ്ങിയതാണ് എന്നാണ് നിഗമനം.
ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കുവൈത്തിലേക്ക് പോകാന്‍ എത്തിയ അലി ഇസ്മായില്‍ സയ്യിദ് അഹമ്മദ് എന്ന 29കാരനായ യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് പടക്കശേഖരം ലഭിച്ചത് . ബാഗേജ് പരിശോധനയ്ക്കിടെ വിവിധ പെട്ടികളിലായ് നിറച്ച പൂത്തിരി, മത്താപ്പ്, ഗുണ്ട് എന്നിവയുള്‍പ്പടെ 25 കിലോ ഗ്രാമോളം പടക്കങ്ങള്‍ ആണ് പിടിച്ചെടുതത് . ഡോഗ്, ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തി. കേരളം കാണാന്‍ ജനുവരി 12നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അലി ഇസ്മായില്‍ സയ്യിദ് അഹമ്മദ് ഇറങ്ങിയത്.
യാത്രക്കിടെ എറണാകുളത്തു നിന്നും വാങ്ങിയതാണ് പടക്കമെന്നും കൌതുകം തോന്നി നാട്ടിലെത്തിച്ചു പൊട്ടിക്കുകയായിരുന്നു ഉദ്ദേശ്യം എന്നും അലി ഇസ്മായില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു .
Post Your Comments