കൊല്ലം: വേളാങ്കണ്ണി പള്ളി സന്ദര്‍ശിച്ച് മടങ്ങവേ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഗുരുതരമായ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബാലനും മരണത്തിന് കീഴടങ്ങി. മൂതാക്കര ബിന്ദു സദനത്തില്‍ ബിജു മുത്തുനായകത്തിന്റെ മകന്‍ ആരണ്‍(മൂന്നര വയസ്സ്) ആണ് കഴിഞ്ഞദിവസം പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്.
കഴിഞ്ഞ ഒമ്പതിന് നാഗര്‍കോവില്‍ ആശാരിപ്പള്ളത്തിന് സമീപമുണ്ടായ അപകടത്തില്‍ ആരണിന്റെ ഇളയ സഹോദരന്‍ ഒന്നര വയസ്സുള്ള ആന്‍ റോയിയും മാതാവ് മേരി ലിഷയും അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആരണിന്റെ മരണത്തോടെ അപകടത്തില്‍ മരണമടഞ്ഞവര്‍ പത്തായി.
പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുമായി ആരണിന്റെ മൃതദേഹം പോലീസ് നാഗര്‍കോവിലിലേക്ക് കൊണ്ടുപോയി.
Post Your Comments