മെക്സിക്കോ സിറ്റി : തലമുറയെതന്നെ ഇല്ലാതാക്കുന്ന തരത്തില്‍ നവജാതശിശുക്കളുടെ മരണം വിളിച്ചുവരുത്തുന്ന സിക വൈറസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് . ഈയൊരു സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ 2018 ഗര്‍ഭിണികള്‍ ആകുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ലാറ്റിന്‍ അമേരിക്കയിലെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് . ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്നത് തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് വിവിധ സര്‍ക്കാരുകളുടെ ഈ നീക്കം.
കൊതുകുകളാണ് സിക വൈറസ് പരത്തുന്നത് . സിക വൈറസ് ബാധിച്ചവര്‍ക്ക് പിറക്കുന്ന കുട്ടികളുടെ തല വലിപ്പത്തില്‍ തീരെ ചെറുതായിരിക്കും. പലരും ജീവനോടെ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ് . ബ്രസീലില്‍ മൂവായിരത്തോളം നവജാത ശിശുക്കള്‍ ഇത്തരത്തില്‍ ജന്മനാ വൈകല്യം ബാധിച്ചു മരണപ്പെട്ടതോടെയാണ് സിക വൈറസ് മനുഷ്യരിലേക്ക് പകര്‍ന്ന വിവരം ലഭിച്ചത് . ബ്രസീലില്‍ കണ്ടെത്തിയ രോഗം ലാറ്റിന്‍ അമേരിക്കയിലുള്ള വിവിധ ഭാഗങ്ങളില്‍ പടര്‍ന്നതായാണ് വിവരം . ബ്രസീലില്‍ മാത്രം പത്തുലക്ഷം പേരില്‍ സിക വൈറസ് ബാധിച്ചുകഴിഞ്ഞതായാണ് ലോകാരോഗ്യ സംഘടനകളുടെ റിപ്പോര്‍ട്ട് . നാലായിരം കുഞ്ഞുങ്ങളെ രോഗം ബാധിച്ചിട്ടുമുണ്ട് . 1940ലാണ് സിക വൈറസ് കണ്ടെത്തിയത് . തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാത്ത തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്ക് കുഞ്ഞു പിറക്കുക . ഈ മേഖലയില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ വളരെയധികം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
Post Your Comments