ന്യൂഡല്‍ഹി: യമുന എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പ്പെട്ട ആരുടെയും പരുക്ക് മാരകമല്ല. എന്നാല്‍ വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതവും കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തടസപ്പെട്ടു.
ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഇരുപതോളം ട്രെയിനുകള്‍ വൈകി. 100 മീറ്ററായിരുന്നു രാവിലെ എട്ടരയ്ക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് കാണാവുന്ന ദൂരപരിധി. ഇത് അമ്പത് മീറ്ററിലും താഴെയായിരുന്നു പുലര്‍ച്ചെ അഞ്ചരയ്ക്ക്.
Post Your Comments