International

ചരിത്രത്തിലെ ഏറ്റവും അതിശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും അമേരിക്കയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു: നിരവധി മരണം

വാഷിംഗ്‌ടണ്‍ : അതിശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം യുഎസ്എയില്‍ 19 പേര്‍ മരിച്ചു . അതികഠിന ശൈത്യത്തില്‍ പെട്ട് ജനജീവിതം ദുസ്സഹമായിരിക്കുകയാണ് . അതിശക്തമായ ശീതകാറ്റ് മൂലം ഞായറാഴ്ചയോട് കൂടി ന്യൂയോര്‍ക്കിലെ കടകളും , റോഡുകളും , തുരങ്കങ്ങളും , പാലങ്ങളും അടച്ചിരിക്കുകയാണ് . രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായ് 19 മരണങ്ങള്‍ ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ന്യൂയോര്‍ക്ക് സിറ്റി ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മഞ്ഞു വീഴ്ചയാണ് ഇതെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു. കാലാവസ്ഥ സംബന്ധമായ പ്രശ്‌നത്തില്‍ 13 ആളുകളാണ് അര്‍ക്കന്‍സാസില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

നോര്‍ത്ത് കരോലിന, കെന്റക്കി, ഒഹായോ, ടെന്നസി, വിര്‍ജിയ എന്നിവിടങ്ങളില്‍ നിന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശൈത്യത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തിര വാഹനങ്ങള്‍ ഒഴികെ എല്ലാ വാഹനങ്ങളും നിരോധിച്ചിരിക്കുകയാണ്. നിലവില്‍ 5100 വിമാനങ്ങളാണ് ഗതാഗതം നിര്‍ത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും വൈദ്യുതിയും തടസപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button