India

നേതാജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ പോലും തയ്യാറായില്ല

ന്യൂഡല്‍ഹി: നേതാജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ മാറിമാറി വന്ന സര്‍ക്കാരുകള്‍ . നേതാജി മരിച്ചെന്ന് വിശ്വസിക്കാത്തവരുടെ എതിര്‍പ്പ് ഭയന്നാണ് ഇത് . അതീവമായ രഹസ്യഗണത്തില്‍ പെടുത്തി ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഈ സുപ്രധാനമായ വിവരങ്ങളുള്ളത് .ടോക്കിയോയിലെ ബുദ്ധക്ഷേത്രമായ രേങ്കോജിയിലെ മുഖ്യപുരോഹിതന്‍റെ കൈവശമാണ് നേതാജിയുടെ ചിതാഭസ്മം ഉള്ളത് . ടോക്കിയോയിലെ ഇന്ത്യന്‍ എംബസി കേന്ദ്ര ആഭ്യന്തര മന്ത്രാലയം , ഐബി , വിദേശകാര്യമന്ത്രാലയം എന്നിവരുമായ് ഇത് ഇന്ത്യ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ആശയവിനിമയത്തിന്‍റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിട്ട 100 രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .

1945 ആഗസ്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ നേതാജി മരിച്ചെന്ന് വിശ്വസിക്കാന്‍ തയ്യാറാകാത്തവര്‍ക്കിടയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി ഉണ്ടായേക്കാവുന്ന തീരുമാനം ആയതിനാലാണ് അത് സ്വീകരിക്കാന്‍ താത്പര്യമില്ല എന്ന നിലപാടാണ് 70കള്‍ മുതല്‍ ഇങ്ങോട്ടുള്ള വര്‍ഷങ്ങളിലൊക്കെ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന ഒരേ നിലപാട് . രാജ്യം അടിയന്തിരാവസ്ഥയില്‍ ആയിരുന്ന 1976 ജൂലായില്‍ അന്നത്തെ വിദേശകാര്യ ജോയിന്റ് സെക്രട്ടറി എന്‍ എന്‍ ത്സായാണ് തിരിച്ചടികളെ കുറിച്ച് പറഞ്ഞിരിക്കുന്നത് . സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കും എന്നതിനാല്‍ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരണ്ട എന്നാണ് 1976 ആഗസ്തില്‍ ഐബി ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ടി വി താജേശ്വര്‍ ഉപദേശിച്ചിരിക്കുന്നത് .

1897 ജനുവരി 23ന് കട്ടക്കില്‍ ജനിച്ച സുഭാഷ് ചന്ദ്രബോസ് ദേശീയസ്വാതന്ത്ര്യസമരത്തിന്‍റെ മുന്നണി പോരാളി ആയിരുന്നു . രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ സേനയ്ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ നയിച്ചതും അദ്ദേഹം ആയിരുന്നു . നേതാജിയുടെ 119ആം ജന്മദിനം ആയിരുന്ന ഇന്നലെയാണ് അദ്ദേഹത്തിന്‍റെ തിരോധാനം സംബന്ധിച്ച സുപ്രധാന രേഖകള്‍ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button