ബാങ്കോക്ക്: രണ്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370ന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ബാങ്കോക്കില്‍ കണ്ടെത്തി. തായ്‌ലന്റിന്റെ ദക്ഷിണ തീരത്താണ് ഇവ കണ്ടെത്തിയത്. കടല്‍ത്തീരത്ത് അടിഞ്ഞ ലോഹഭാഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി.
ലോഹഭാഗത്തിന് മൂന്ന് മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുണ്ട്. ഇന്ധന ടാങ്കിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് നിഗമനം. എന്നാല്‍ കണ്ടെത്തിയത് വിമാനാവശിഷ്ടമാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ലോഹഭാഗം കടലില്‍ വീണിട്ട് ഒരു വര്‍ഷമായിട്ടില്ലെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നത്.
മാര്‍ച്ച് 2014-ലാണ് ക്വലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പോകും വഴി എം.എച്ച് 370 വിമാനം കാണാതായത്. 239 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്.
Post Your Comments