സൂററ്റ്: ഗുജറാത്തിലെ ചോര്യാസി നിയമമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം. ബിജെപിയുടെ സന്ഖാന പട്ടേല്‍ 43,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ന്സുഖ രജ്പുത്തിനെ പരാജയപ്പെടുത്തിയത്. ബി.ജെ.പി എംഎല്‍എയായിരുന്ന രാജേന്ദ്ര പട്ടേലിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പട്ടേലിന്റെ മകനാണു സന്ഖാന.
ബി.ജെ.പിയില്‍ ജനങ്ങള്‍ തുടരുന്ന വിശ്വാസത്തില്‍ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ ബി.ജെ.പി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും ട്വിറ്ററില്‍ പറഞ്ഞു.
Post Your Comments