International

പാക്കിസ്ഥാനിലെ ഭീകരപ്രവര്‍ത്തനത്തിനെതിരെ നടപടി വേണമെന്ന് ഒബാമ

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു. പാകിസ്താന് ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും അത് ചെയ്യണമെന്നും ഒബാമ പറഞ്ഞു. പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ആക്രമണം ഇന്ത്യ നിരന്തരം അനുഭവിക്കുന്ന തീവ്രവാദത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.

പാകിസ്താനിലെത്തി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്താന്‍ തയ്യാറായ നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഇരു നേതാക്കളും തുടക്കം കുറിച്ചിരിക്കുകയാണ്. പാക്കിസ്ഥാനുമായുള്ള ശക്തമായ ബന്ധത്തിന് മോദി അത്യുത്സാഹമാണ് പ്രകടിപ്പിക്കുന്നത്. യു.എസ് പത്താന്‍കോട്ട് ഭീകരാക്രമണത്തെ അപലപിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സ്വന്തം മണ്ണില്‍ നിന്ന് പൊരുതുന്ന ഭീകര സംഘടനകളുടെ ഭീഷണി പാകിസ്താന് വ്യക്തമാക്കിക്കൊടുക്കുന്നതാണ് പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ ഭീകരാക്രമണമെന്നും യു.എസ് പ്രസിഡന്റ് പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button