കൊച്ചി: മെട്രോ റെയില്‍ യാത്രാ സര്‍വീസ് നവംബര്‍ ഒന്നിന് ആരംഭിക്കുന്നത് എവിടെ വരെയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍ സൂചിപ്പിക്കുന്നത് നിര്‍മാണം വേഗത്തില്‍ നടന്നാല്‍ മഹാരാജാസ് കോളജ് വരെയും അല്ലാത്ത പക്ഷം പാലാരിവട്ടംവരെയും സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ്. നവംബര്‍ മാസത്തോടെ മഹാരാജാസ് വരെയുള്ള മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. ഇ. ശ്രീധരന്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടില്ല.
ഇ ശ്രീധരന്‍ വ്യക്തമാക്കുന്നത് പാലാരിവട്ടംവരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നാണ്. ഫെബ്രുവരി അവസാനത്തോടെ ഇടപ്പള്ളിവരെയും തുടര്‍ന്നു പാലാരിവട്ടംവരെയും ജൂെലെ മാസത്തോടെ മഹാരാജാസ്‌വരെയുമുള്ള ട്രാക്കുകള്‍ പരീക്ഷണ ഓട്ടത്തിനു സജ്ജമാകും. ഏറ്റവും വേഗത്തില്‍ പരീക്ഷണ ഓട്ടം നടക്കുന്ന മെട്രോ റെയില്‍ പദ്ധതി കൊച്ചിയിലേതാണ്.
Post Your Comments