ചെന്നൈ: മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അമിത ഫീസ് ഈടാക്കിയെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് മാനേജ്‌മെന്റ് പ്രതിനിധിയും മകനും പിടിയില്‍. പോലീസ് കസ്റ്റഡിയില്‍ എടുത്തത് കോളജ് കറസ്‌പോണ്ടന്റ് വാസുകി സുബ്രഹ്മണ്യന്‍, മകന്‍ സുധാകര്‍ എന്നിവരെയാണ്. ഇതേ കോളജിലെ ഒരു വിദ്യാര്‍ത്ഥിയെയും കസ്റ്റഡിയില്‍ എടുത്തു. മുവരെയും കസ്റ്റഡിയില്‍ എടുത്തത് ചോദ്യം ചെയ്യലിനാണ്.
മരിച്ചത് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ കല്ലുകുറിച്ചി എസ്.വി.എസ് മെഡിക്കല്‍ കോളജ് നാച്ചുറോപ്പതി ആന്‍ഡ് യോഗ സയന്‍സിലെ വിദ്യാര്‍ത്ഥികളായ ഇ. ശരണ്യ (19), വി. പ്രിയങ്ക (19), ടി. മോനിഷ (19) എന്നിവരാണ്. വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ അമിത ഫീസ് ഈടാക്കുന്നുവെന്നും കോളജ് മാനേജ്‌മെന്റ് പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ്.
Post Your Comments