Kerala

ജോസ് കെ മാണിയുടെ സത്യാഗ്രഹംകൊണ്ട് കര്‍ഷകര്‍ക്ക് എന്തു നേട്ടമെന്ന് ഇന്‍ഫാം

കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് ജോസ് കെ. മാണിയുടെ സത്യാഗ്രഹ സമരംകൊണ്ട് നേട്ടമുണ്ടായിട്ടില്ലെന്ന് ഇന്‍ഫാം. 300 കോടി കൊടുക്കാന്‍ കഴിയാത്തവര്‍ 500 കോടി പ്രഖ്യാപിച്ചിട്ട് എന്തു കാര്യം. ഇന്‍ഫാം ദേശിയ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റിയന്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി വഞ്ചിക്കുന്നയാളാണെന്ന് പറഞ്ഞു.

ആറു ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം കഴിഞ്ഞ ദിവസമാണ് ജോസ് കെ. മാണി അവസാനിപ്പിച്ചത്. ജോസ് കെ. മാണി പ്രഖ്യാപിച്ചത് റബര്‍ കിലോയ്ക്ക് 150രൂപ ലഭിക്കത്തക്ക വിധത്തില്‍ സബ്‌സിഡി നല്‍കുന്നതിന് അനുവദിച്ച തുക 500 കോടിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button