ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കുട്ടികളായ ചാവേറുകളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഐഎസ് ശ്രമിക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. 12 മുതല്‍ 15 വരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ആക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ കുട്ടി ചാവേറുകള്‍ ഇന്ത്യയിലേക്ക് ഇതിനകം നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്നും ഇന്റലിജന്‍സ് പറഞ്ഞു. ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവ് എസ്പിജിക്കും എന്‍സിആര്‍ യൂണിറ്റുകളിലും അയച്ചു. കഴിഞ്ഞവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിനിടയില്‍ പ്രധാനമന്ത്രി കുട്ടികളുമായി സംസാരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരര്‍ ഇങ്ങനെയൊരു നീക്കത്തിന് തയ്യാറെടുത്തതെന്നാണ് കരുതുന്നത്.
റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ കര്‍ശനമാക്കി. റിപ്പബ്ലിക് ദിനത്തില്‍ ആരെയെങ്കിലും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ അവരെ കസ്റ്റഡിയിലെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അതിഥിയായെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഒലോന്ദ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരെ ആക്രമിക്കുമെന്ന് നേരത്തെ എൈസ് ഭീഷണി മുഴക്കിയിരുന്നു.
Post Your Comments