IndiaGulf

ഭാരതവും അറബ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധത്തിന് ചരിത്രപരമായ തുടക്കം: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും അറബ് വിദേശകാര്യ മന്ത്രിമാരും ഒന്നിച്ചുള്ള കൂടിക്കാഴ്ച വന്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നത്…

മനാമ : അറബ് – ഇന്ത്യ സഹകരണ ഫോറത്തിന്‍റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു വിദേശകാര്യമന്ത്രിമാരുടെ യോഗം നടന്നു . ബഹറിന്‍ തലസ്ഥാനമായ മനാമയില്‍ ആയിരുന്നു യോഗം നടന്നത് . ഇതാദ്യമായാണ് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഇന്ത്യയുടെ വിദേശകാര്യമന്ത്രിയും പങ്കെടുക്കുന്ന യോഗം നടക്കുന്നത് . വിദേശകാര്യമന്ത്രാലയത്തിലെ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച് വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്തു . ഈ ഒത്തുചേരല്‍ അറബ് രാജ്യങ്ങളും ഭാരതവും തമ്മിലുള്ള ബന്ധത്തില്‍ വഴിത്തിരിവാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യോഗത്തില്‍ സംസാരിക്കവേ പറഞ്ഞു. തീവ്രവാദം നമ്മുടെ സമൂഹത്തെ നശിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനെതിരായ പോരാട്ടവും യോഗത്തില്‍ ചര്‍ച്ചയായി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുളള സാദ്ധ്യതകളും ചര്‍ച്ച ചെയ്തു. യോഗത്തിന് മുന്നോടിയായി ബഹ് റിന്‍ രാജാവ് ഹമീദ് ബിന്‍ ഇസ അല്‍ ഖാലിഫയുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. മനാമയിലെ അന്താരാഷ്ട്ര എയര്‍ ഷോ നടക്കുന്ന വേദിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ യുദ്ധവിമാനങ്ങളായ തേജസിന്റെയും ധ്രുവിന്റെയും അഭ്യാസപ്രകടനങ്ങളും എയര്‍ ഷോയില്‍ ഉണ്ടായിരുന്നു. ഇതും ഇരുവരും വീക്ഷിച്ചു. 22 അംഗരാജ്യങ്ങളുള്ള അറബ് ലീഗുമായ് മെച്ചപ്പെട്ട ബന്ധം രൂപീകരിക്കുവാനുള്ള ഇന്ത്യയുടെ നടപടികള്‍ ലോകരാജ്യങ്ങള്‍ പോലും അതീവശ്രദ്ധയോടെയാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button