Kerala

ഹോംസ്റ്റേ കേന്ദ്രീകരിച്ച് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ കാട്ടി പണംതട്ടുന്ന സംഘം പിടിയില്‍

കൊച്ചി : യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി സ്റ്റേഷനിലെ പോലീസുകാരന്‍റെ മകന്‍ അടക്കം ആറു പ്രതികളാണ് ഉള്ളത് . ഇതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായ് പോലീസ് അറിയിച്ചു . ഹോംസ്റ്റേ ജീവനക്കാരായ ക്രിസ്റ്റി , അല്‍താഫ് , ഇജാസ് , സജു , അപ്പു എന്നിവരാണ് പിടിയിലായത് . ഫോര്‍ട്ട്‌ കൊച്ചി സിവില്‍ പോലീസ് ഓഫീസറിന്‍റെ മകന്‍ അഫ്സല്‍ ഇപ്പോള്‍ ഒളിവിലാണ് .

രണ്ടുമാസം മുന്‍പ് ഗുഡ് ഷെപ്പേര്‍ട് ഹോംസ്റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനും യുവതിക്കും നേരെയാണ് അതിക്രൂരമായ ആക്രമണം ഉണ്ടായത് . യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ മുറിക്കു പുറത്ത് ബന്ധിതനാക്കിയ ശേഷം ആയിരുന്നു പീഡനം . ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു . രണ്ടുമാസത്തോളമായി ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുകൊണ്ടേയിരുന്നു . പണത്തിനു പുറമേ സ്വര്‍ണ്ണാഭരണങ്ങളും കാറും തട്ടിയെടുതതായ് പരാതിയുണ്ട് . ഒടുവില്‍ സഹികെട്ട യുവതിയും യുവാവും പരാതി നല്‍കുകയായിരുന്നു .

പീഡനദൃശ്യങ്ങള്‍ കാട്ടി പലരില്‍ നിന്നും ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ നേരത്തെയും പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ അച്ഛനായ പൊലീസുകാരനെ ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി.

shortlink

Post Your Comments


Back to top button