India

ഫേസ്ബുക്കില്‍ യുവതിയുടെ അശ്ലീലചിത്രം പോസ്റ്റ്‌ ചെയ്ത യുവാവ്‌ അറസ്റ്റില്‍

ലക്നോ : മുസാഫര്‍നഗര്‍ സ്വദേശിനിയും പ്രമുഖ ബാങ്കില്‍ ഉദ്യോഗസ്ഥയുമായ യുവതിയുടെ അശ്ലീലചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തെന്ന പരാതിയെ മുന്‍നിര്‍ത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . യുവതി ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയിന്‍മേലാണ് യുവാവിനെതിരെ ഐടി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . യുവതിയുടെ കോളേജ് ബാച്മേറ്റ്‌ ആയിരുന്ന അമിത് കുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത് . അമിത് കുമാര്‍ യുവതിയുടെ ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഫോണ്‍ വഴി ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് ഓഫീസര്‍ സഞ്ജിവ് ഗുപ്ത പറഞ്ഞു. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ കമ്പ്യൂട്ടറും മറ്റും കസ്റ്റഡിയിലെടുത്ത് പരിശോധിക്കുമെന്നും തെളിവുകള്‍ ശേഖരിക്കാന്‍ ഫേസ്ബുക്ക് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. യുവതിയുമായ് മുന്‍പ് തന്നെ പ്രതിക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഇവര്‍ പിണങ്ങി പിരിഞ്ഞതിനു ശേഷം സ്ത്രീയെ പഴയ ചില അശ്ലീല ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുതുകയായിരുന്നു . ഒരുപാട് തവണ ഫോണില്‍ വിളിച് ശല്യം ചെയ്യുകയും അശ്ലീലം നിറഞ്ഞ രീതിയില്‍ സംസാരിച്ചതായും യുവതി പരാതിയില്‍ വ്യക്തമായ് പറഞ്ഞിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button