Kerala

കേരളത്തില്‍ പാക്കിസ്ഥാന്‍ പൗരന്മാരുടെ ഭൂസ്വത്ത് സൈന്യം ഏറ്റെടുക്കുന്നു

പ്രതിരോധ വകുപ്പിന്‍റെ എനിമി പ്രോപ്പര്‍ട്ടി വിഭാഗം കേരളത്തില്‍ ശതകോടികണക്കിന് രൂപ വിലയുള്ള പാക്കിസ്ഥാന്‍ പൌരന്‍ന്മാരുടെ ഭൂസ്വത്ത് ഏറ്റെടുക്കുന്നു . ഇന്ത്യാ-പാക്ക് വിഭജനത്തില്‍ പാക്കിസ്ഥാനിലേക്ക് പോയവരുടെ കേരളത്തിലെ അവശേഷിച്ച ഭൂമിയാണിത് . ഇത് ഭൂമാഫിയകളുടെ വ്യാജരേഖ ചമച്ചുള്ള ക്രയ വിക്രയങ്ങള്‍ക്കും , കയ്യേറ്റത്തിനും വിധേയമാക്കുന്നത് തടയാനാണ് ഈ പുതിയ നീക്കം . ശത്രുവിന്‍റെ സ്വത്ത്‌ എന്ന പദമാണ് ഈ ഭൂമികള്‍ക്ക് സാധാരണ ഉപയോഗിച്ച് പോരുന്നത് .

കോഴിക്കോട് , കണ്ണൂര്‍ , പാലക്കാട് , മലപ്പുറം , തൃശ്ശൂര്‍ ജില്ലകളിലായ് പാക്കിസ്ഥാന്‍ പൌരന്മാരുടെ പേരില്‍ ഏക്കര്‍ കണക്കിന് സ്വത്തുക്കളാണ് ഉള്ളത് . കണ്ണൂരില്‍ 5 , മലപ്പുറത്ത്‌ 43 , കോഴിക്കോട് 9 , പാലക്കാടും തൃശ്ശൂരും ഒന്ന് വീതം ഇങ്ങനെ 59 സ്വത്തുക്കളാണ് എനിമി പ്രോപ്പര്‍ട്ടി കസ്റ്റോടിയന്‍റെ പട്ടികയിലുള്ളത് . മറ്റു ജില്ലകളിലും ഇത്തരത്തില്‍ സ്വത്തുക്കള്‍ ഉണ്ടോയെന്നു ജില്ലാ ഭരണകൂടങ്ങളുടെ സഹായത്തോടെ പരിശോധിക്കുമെന്ന് കസ്റ്റോടിയന്‍ ഓഫീസ് അറിയിച്ചു . 1968ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ എനിമി പ്രോപ്പര്‍ട്ടി നിയമപ്രകാരം സ്വത്തുക്കളുടെ കൈകാര്യ സംരക്ഷണച്ചുമതല എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയനെ ഏല്‍പ്പിച്ചു . ഈ സ്വത്തുക്കളുടെ ക്രയവിക്രയം നിരോധിക്കുകയും ചെയ്തിരുന്നു . 550ഓളം കേസുകള്‍ ശത്രുസ്വത്ത്‌ ഇടപാടുമായ് ബന്ധപ്പെട്ട് രാജ്യത്താകെ നിലനില്‍പ്പുണ്ട് . മുംബൈലും താനെയിലും നഗരത്തിന്‍റെ കണ്ണായ ഭാഗത്തുള്ള നിരവധി എനിമി പ്രോപ്പര്‍ട്ടികള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ സ്വന്തമാക്കിയിട്ടുണ്ട് . വിഭജനകാലത്ത്‌ പാക്കിസ്ഥാനിലേക്ക് പോയ ചില പഴയ നാട്ടുരാജാക്കന്മാരുടെ കോടികളുടെ സ്വത്തിനെ പറ്റിയുള്ള തര്‍ക്കങ്ങളും പുതിയ ഓര്‍ടിയന്‍സ് വന്നതോടെ വീണ്ടും കോടതിയില്‍ എത്തുന്ന സാഹചര്യമാണ് ഉള്ളത് .

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെ പൂര്‍വികരുടെ സ്വത്തിനെ സ്വത്തിനെ ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നുണ്ട് . 1965 , 71 തുടങ്ങിയ വര്‍ഷങ്ങളിലെ യുദ്ധങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും പലയനം നടത്തിയവരുടെ സ്വത്തുക്കളും കമ്പനികളും മറ്റും ഇരുസര്‍ക്കാരുകളും ഏറ്റെടുത്തതോട് കൂടിയായിരുന്നു നിയമപ്രശ്നം ഉടലെടുത്തത് 65ലെ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും ഒപ്പിട്ട താഷ്കന്‍റെ കരാര്‍ പ്രകാരം ഈ സ്വത്തുക്കല്‍ കൈമാറ്റം ചെയ്യുന്നതിനെ പറ്റി ആലോചിക്കാമെന്നു വ്യക്തമാക്കിയിരുന്നു . ഒരു പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യ വിടേണ്ടിവന്നവരുടെ സ്വത്തുക്കള്‍ എനിമി പ്രോപ്പര്‍ട്ടി കണക്കാക്കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു . എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗതിലാക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button