ന്യൂഡല്‍ഹി: സൈനികാശുപത്രിയുടെ സ്റ്റിക്കര്‍ പതിച്ച വാഹനം ഡല്‍ഹി ലോധി ഗാര്‍ഡന്‍ ഏരിയയില്‍ നിന്ന് കാണാതായി. HR 51T 6646 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഒരു ഹ്യൂണ്ടായ് സാന്‍ട്രോ കാറാണ് മോഷണം പോയത്. ഡല്‍ഹി എയിംസിലെ ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഒരഴ്ചിക്കിടെ ഡല്‍ഹിയില്‍ നിന്നു കാണാതാകുന്ന രണ്ടാമത്തെ ഔദ്യോഗിക വാഹനമാണിത്. കഴിഞ്ഞയാഴ്ച ഒരു ഐജിയുടെ കാറും ഇതുപോലെ കാണാതായിരുന്നു. ആ കാര്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കാണാതായ വാഹനം കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments