IndiaNews

ഐ.എസ് അനുഭാവികളെ കുടുക്കിയത് ഇന്ത്യന്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്ത നീക്കത്തില്‍

ന്യൂഡല്‍ഹി: ദേശിയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യടക്കം വിവിധ സുരക്ഷ ഏജന്‍സികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത 20 ഓളം ഐ.എസ് അനുഭാവികളെ പിടികൂടിയത് ഇന്ത്യന്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംയുക്ത നീക്കത്തില്‍. അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസി (സി.ഐ.എ) യും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും സംയുക്തനീക്കമാണ് നടത്തിയത്.

ഐ.എസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന കംപ്യൂട്ടറുകളും പടിഞ്ഞാറൻ ഏഷ്യയിലെ ഫോൺ കോളുകളും സി.ഐ.എ നിരന്തരമായി നിരീക്ഷിച്ച് വരികയായിരുന്നു. സിറിയയിലും ഇറാഖിലും ഐ.എസ് ഉപയോഗിക്കുന്ന നൂറുകണക്കിന് കംപ്യൂട്ടറുകളുടെയും സ്മാർട്ഫോണുകളുടെയും ഐ.പി വിലാസം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഐ.എസ് ബന്ധമുള്ളവർ ഫെയ്സ്ബുക്ക് ഉപയോഗിച്ചത് ഈ ഐപി വിലാസങ്ങൾ വഴിയായായിരുന്നു. ഇങ്ങനെയാണ് ഐഎസ്എയുടി കമാൻഡർ ഷാഫി അർമറിന്റെ ഐ.പി വിലാസം സി.ഐ.എയ്ക്ക് ലഭിക്കുന്നത്. യൂസഫ്‌ അൽ ഹിന്ദി എന്ന കോഡ് നാമത്തിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. ഇയാളാണ് ഹരിദ്വാറിൽ അർധ കുംഭമേളയ്ക്കിടെ ആക്രമണം നടത്താൻ പദ്ധതിയിട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട അഖ്‌ലാഖ് ഉർ റഹ്മാനുമായി ബന്ധം പുലർത്തിയിരുന്നത്. ഇവരെ ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ ഏഴു സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടത്താനുള്ള സന്ദേശവും സി.ഐ.എ കണ്ടെത്തി. ഫോൺവിളികളും വാട്ട്സ്ആപ്പ്- ഫേസ്ബുക്ക്‌ വിവരങ്ങളും ചോർത്തിയുമാണ് സി.ഐ.എ ഇക്കാര്യം കണ്ടെത്തിയത്. ഉടന്‍തന്നെ സി.ഐ.എ വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് കൈമാറി. തുടര്‍ന്നാണ് ഡല്‍ഹി പോലീസ് അഖ്‌ലാഖിനെയും കൂട്ടാളികളെയും റൂർക്കിയിൽ നിന്നും പിടികൂടുന്നത്.

വിവരങ്ങൾ കൈമാറി മണിക്കൂറുകൾക്കകം സംഘം ഹരിദ്വാറില്‍ നിന്നും റൂർക്കിയിലേക്ക് മാറി. എന്നാല്‍ അഞ്ച് മണിക്കൂറുകൾക്കു ശേഷം അവർ വീണ്ടും റൂർക്കിയിലേക്കു തിരിച്ചെത്തി. സമാനമായ സംശയകരമായ സാഹചര്യം മറ്റു പലസ്ഥലങ്ങളിലും കണ്ടെത്തി. തുടര്‍ന്നാണ് രാജ്യവ്യാപകമായി ഐ.എസ് ബന്ധമുള്ളവരെ പിടികൂടാന്‍ ഉത്തരവ് പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button