ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷനായി അമിത് ഷായെ വീണ്ടും തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, വിവിധ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഷായെ നിര്‍ദ്ദേശിച്ചു. രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതിനെത്തുടര്‍ന്ന് 2014 ജൂലൈയിലായിരുന്നു അമിത് ഷാ ആദ്യം അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്.
Post Your Comments